Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spencer Tepe

America

ഒ​ഹാ​യോ​യി​ൽ ദ​മ്പ​തി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്

ഒ​ഹാ​യോ: കൊ​ളം​മ്പ​സി​ൽ ദ​ന്ത​ഡോ​ക്‌​ട​റെ​യും ഭാ​ര്യ​യെ​യും വീ​ടി​നു​ള്ളി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഡി​സം​ബ​ർ 30നാ​ണ് സ്പെ​ൻ​സ​ർ ടെ​പെ (37), മോ​ണി​ക്ക് ടെ​പെ (39) എ​ന്നി​വ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ദ​മ്പ​തി​ക​ൾ മ​രി​ച്ച സ​മ​യ​ത്ത് വീ​ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ഇ​വ​രു​ടെ ഒ​ന്ന്, നാ​ല് വ​യ​സു​ള്ള കു​ട്ടി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സ്പെ​ൻ​സ​ർ ജോ​ലി​ക്ക് എ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണ​വി​വ​രം പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

വീ​ടി​നു​ള്ളി​ൽ ബ​ല​പ്ര​യോ​ഗം ന​ട​ന്ന​താ​യോ ആ​യു​ധ​ങ്ങ​ളോ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കൊ​ല​പാ​ത​കം ന​ട​ന്ന സ​മ​യ​ത്ത് പ്ര​ദേ​ശ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ആ​ളു​ക​ളു​ടെ​യോ വാ​ഹ​ന​ങ്ങ​ളു​ടെ​യോ ദൃ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

സം​ഭ​വ​ത്തി​ൽ നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് കു​ടും​ബം പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പോ​ലീ​സി​നെ അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Latest News

Up